കാഞ്ചിയാർ ഗവ. ആയുർവേദ ട്രൈബൽ ഡിസ്‌പെൻസറിയുടെയും പഞ്ചായത്തിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വാർദ്ധക്യം ആനന്ദകരം, ആരോഗ്യം ആയുഷിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കാഞ്ചിയാർ മുരിക്കാട്ടുകുടിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.കാഞ്ചിയാർ ഗ്രാമപഞ്ചായത്തും, ഗവ. ആയുർവേദ ട്രൈബൽ ഡിസ്‌പെൻസറിയും, നാഷണൽ ആയുഷ് മിഷനും സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ജി എസ് ആദർശിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത് . പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ എന്നിവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു. ക്യാമ്പിൽ നിരവധി വയോജനങ്ങൾ അടക്കം പങ്കെടുത്തു. ആയുർവേദ മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ബ്ലഡ് ഷുഗർ പരിശോധനയും, രോഗ നിർണയവും ചികിത്സയും നടന്നു.