ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കും - കളക്ടർ വി വിഘ്നേശ്വരി, ജില്ലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുമെന്നും കളക്ടർ

Sep 10, 2024 - 11:28
 0
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കും - കളക്ടർ വി വിഘ്നേശ്വരി, ജില്ലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുമെന്നും കളക്ടർ
This is the title of the web page

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുമെന്ന് കളക്ടർ വി വിഘ്നേശ്വരി. തൊടുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ കളക്ടറുടെ നേതൃത്വത്തിൽ പരിശോധനയും നടത്തി. പരിശോധനയിൽ 6 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾക്കായി നോട്ടീസ് നൽകി.

വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, മുദ്ര പതിപ്പിക്കാത്ത അളവുപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പാക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ നിയമപ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വിൽപ്പന നടത്തുക, വില്പന വിലയേക്കാൾ കൂടുതൽ ഈടാക്കുക, എന്നീ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow