തെരുവ് നായയുടെ ആക്രമണത്തിൽ കാഞ്ചിയാർ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്

Sep 9, 2024 - 07:26
Sep 9, 2024 - 07:28
 0
തെരുവ് നായയുടെ  ആക്രമണത്തിൽ കാഞ്ചിയാർ  പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ മൂന്നു പേർക്ക്  പരിക്ക്
This is the title of the web page

 കാഞ്ചിയാർ സ്വരാജ് മേഖലയിലാണ് രണ്ടുദിവസങ്ങളിലായി തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നത് .ഇന്ന് രാവിലെ പെരിയോൻകവലയിലും സ്വരാജിലും  വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പരീക്ഷ എഴുതാൻ പോയ പ്ലസ് ടു വിദ്യാർത്ഥി മരുതങ്കൽ സൗമ്യ ബാബു, സുമ കെ എം പച്ചനാംകുഴിയിൽ, കാഞ്ചിയാർ പഞ്ചായത്ത് അംഗം റോയി എവറസ്റ്റ് എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച രാവിലെ ലബ്ബക്കടയിൽ വച്ച് സ്വരാജ് സ്വദേശി അഖിലിനും നായയുടെ കടിയേറ്റിരുന്നു. സൗമ്യ ബാബുവിന്റെ കാലിന് മാരകമായി പരിക്കേറ്റു, സുമ കെ എമ്മിന്റെ കൈക്കാണ് പരിക്കേറ്റത്. റോയ് എവറസ്റ്റിന് കാലിനും പരുക്ക് പറ്റി.മൂവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow