കാഞ്ചിയാറിൽ ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പോഷൺ മാ - 2024 സംഘടിപ്പിച്ചു

Sep 9, 2024 - 06:22
Sep 9, 2024 - 10:15
 0
കാഞ്ചിയാറിൽ  ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  പോഷൺ മാ - 2024 സംഘടിപ്പിച്ചു
This is the title of the web page

കാഞ്ചിയാർ പഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും നേതൃത്വത്തിലാണ് പോഷകാഹാരങ്ങളെക്കുറിച്ച് ബോധവൽക്കരണ പരിപാടിയും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചത്. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ അഭിയാൻ 2.0 മാർഗ്ഗരേഖ പ്രകാരം വനിതകൾ,കൗമാരപ്രായക്കാർ ശിശുക്കൾ,എന്നിവരിലേ പോഷകക്കുറവ് പരിഹരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ ഉദ്ഘാടനം ചെയ്തു.

 മനുഷ്യന്റെ ജീവിതചക്രത്തിലെ ഗർഭം,ശൈശവം, കൗമാരം എന്നീ ഘട്ടങ്ങളിൽ മനുഷ്യന് അത്യന്താപേക്ഷിതമായ പോഷകാഹാരങ്ങളെ കുറിച്ചും ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ റോയ് ബോധവൽക്കരണ ക്ലാസ് നടത്തി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹീമോഗ്ലോബിൻ പരിശോധനയും സംഘടിപ്പിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിൽ നിന്നുള്ള ഹെൽപ്പർമാരുടെ നേതൃത്വത്തിലാണ് പോഷകാഹാര പ്രദർശനം നടത്തിയത്. കാഞ്ചിയാർ പള്ളിക്കലിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്തംഗം സന്ധ്യ ജയൻ,ഐസിഡിഎസ് സൂപ്പർവൈസർ സ്നേഹ സേവ്യർ, ശിശു വികസന പദ്ധതി ഓഫീസർ ആർ ലേഖ, പഞ്ചായത്തംഗം രമ മനോഹരൻ , ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, പ്രോഗ്രാം ഓഫീസർ മഞ്ജു, തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow