അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മാട്ടുക്കട്ട സർക്കാർ എൽ പി സ്കൂളിൽ നിർമ്മിച്ച വർണ്ണ കൂടാരം ഉത്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം നിർവ്വഹിച്ചു

Sep 7, 2024 - 16:17
 0
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മാട്ടുക്കട്ട സർക്കാർ എൽ പി സ്കൂളിൽ നിർമ്മിച്ച വർണ്ണ കൂടാരം ഉത്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം നിർവ്വഹിച്ചു
This is the title of the web page

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച മിനി പാർക്കിൻ്റെയും അനുബന്ധ പഠനസംവിധാനങ്ങളുടേയും ഉത്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. വിദ്യാഭ്യാസരംഗത്ത് ഇന്ത്യക്കു തന്നെ മാതൃകയായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ വാഴൂർ സോമൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൾ ജോൺസൺ മുഖ്യാതിഥിയായി പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സെൻസർ ഇടം, ഹരിത ഉദ്യാനം, പുറം കളിയിടം, ഭാഷ വികാസയിടം, ആട്ടവും പാട്ടവും, കുഞ്ഞരങ്ങ്, കരകൗശലയിടം, എന്നിവ ഒരുക്കുന്നതിനായി സർക്കാർ 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഉത്ഘാടന ചടങ്ങിലേക്കെത്തിയ മന്ത്രിയേയും, എം എൽ എയും മറ്റ് വിശിഷ്ടാധിതികളേയും താളമേളത്തിന്റെയും , നിശ്ചലദൃശ്യങ്ങളുടേയും, വർണ്ണ ബലൂണുകളുടേയും, അകമ്പടിയോടെയാണ്സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിച്ച് ആനയിച്ചത്. കുട്ടികൾക്കായി മിനി പാർക്കിൽ മഴവേഴാമ്പൽ, കടുവ, മുയൽ, ആമ, പുള്ളിമാൻ, മീൻ കുളം, തുടങ്ങിയവയുടെ ശില്പങ്ങളാണൊരുക്കിയിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പാർക്കിന് ചുറ്റുവേലി നിർമ്മിച്ചതും, മുറ്റംതറയോട് വിരിച്ചതും ഗ്രാമപഞ്ചായത്താണ്. പാർക്കിൻ്റെ നിർമ്മാണ പ്രവർത്തികൾക്കുനേതൃത്വം നൽകിയ കട്ടപ്പന ബിആർസിയിലെ അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഉത്ഘാടന പരിപാടിയിൽ ജില്ലാപഞ്ചായത്തംഗം ആശ ആൻ്റണി, റാണി തോമസ്, മനു കെ ജോൺ, സവിത ബിനു, ജോമോൻ വെട്ടികാലായിൽ, ഷൈമോൾ രാജൻ,ഷൈലവിനോദ്, നിഷാമോൾ ബിനോജ്, സോണിയ ജെറി, ലിസി കുര്യാക്കോസ്, എം വർഗീസ്, യശോധരൻ കെ കെ, ഡി ബിന്ദു, മനോജ് ആർ , ഷാജിമോൻ ആർ, റാണി തോമസ്, ഷിൻ്റോ പീറ്റർ, മാനോജ് കുമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow