ഓണം ആഘോഷമാക്കാന്‍ കുടുംബശ്രീ

Sep 7, 2024 - 16:21
 0
ഓണം ആഘോഷമാക്കാന്‍ കുടുംബശ്രീ
This is the title of the web page

വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കാന്‍ സംസ്ഥാനമാകെ 2154 ഓണചന്തകളുമായി കുടുംബശ്രീ. ഇടുക്കി ജില്ലാ കുടുംബശ്രീയുടെ കീഴിലുള്ള സി.ഡി.എസ്സുകളില്‍ ഓരോന്നിലും രണ്ടു വീതം നൂറ്റിപ്പത്ത് മേളകളും കൂടാതെ ജില്ലാ വിപണന മേളയും നടക്കും. കട്ടപ്പന നഗരസഭ സി.ഡി.എസ്സുകളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ജില്ലാതല വിപണന മേള.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ടോമി സെപ്റ്റംബര്‍ 11 ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സൂക്ഷ്മ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും മേളയിലുണ്ടാകുക. ഫ്രഷ് ബൈറ്റ്‌സ് ചിപ്‌സ്, ശര്‍ക്കരവരട്ടി ഉള്‍പ്പെടെ ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങശ് , വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ജെ.എല്‍.ജി പച്ചക്കറികള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയും ഉണ്ടാകും. ഒരു അയല്‍ക്കൂട്ടത്തില്‍ നിന്ന് കുറഞ്ഞത് ഒരു ഉല്‍പ്പന്നമെങ്കിലും മേളയില്‍ എത്തിക്കും. ജില്ലാതല മേള സെപ്റ്റംബര്‍ 14 ന് സമാപിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow