മലനാടിൻറെ മാതൃ ദേവാലയമായ ഉപ്പുതറ സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ മരിയൻ തീർത്ഥാടന റാലി നടന്നു. പള്ളി വികാരി ഡൊമിനിക് കാഞ്ഞിരത്തിനാൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു

Sep 7, 2024 - 16:06
 0
മലനാടിൻറെ മാതൃ ദേവാലയമായ ഉപ്പുതറ സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ മരിയൻ തീർത്ഥാടന റാലി നടന്നു. പള്ളി  വികാരി ഡൊമിനിക് കാഞ്ഞിരത്തിനാൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു
This is the title of the web page

ഹൈറേഞ്ചിലെ ആദ്യകാല ദേവാലയമായ ഉപ്പുതറ സെന്റ് :മേരീസ് ഫൊറോന ദേവാലയത്തിൽ എട്ട് നോമ്പ് കാലത്ത് ഹൈറേഞ്ചിലെ വിവിധ ഫൊറോനകളിൽ നിന്ന് മാതാവിൻ്റെ അനുഗ്രഹത്തിനായി വിശ്വാസികൾ മരിയൻ തീർത്ഥാടനമായി ഉപ്പുതറ ഫൊറോനയിലെത്തും,.തുടർന്നാണ് മരിയൻ തീർത്ഥാടന റാലി സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുപുഷ്പം മിഷൻ ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മരിയൻ റാലി സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിവിധ ഫൊറോനകളുടെ ബാനറിലാണ് പ്രവർത്തകർ റാലിയിൽ അണിനിരന്നത്. ഇന്ന് രാവിലെ 9.45 ന് വി. യൂദാസ് തദ്ദേവൂസ് പള്ളിയങ്കണത്തിൽ നിന്നും . ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പളളിയിയിലേക്കാണ് ഭക്ത്യാദരപൂർവ്വം റാലി സംഘടിപ്പിച്ചത്. പള്ളിയിൽ എത്തിയ റാലിക്ക് ആഘോഷപൂർവ്വമായ വരവേൽപ് നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ റവ: ഫാ. ജോസഫ് വെള്ളമറ്റം, സി.എം എൽ രൂപതാ ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ കാർമ്മികത്വത്തിലും ഉപ്പുതറ ഫൊറോനയിലെ മിഷൻ ലീഗ് ഡയറ ക്ടർമാരായ പുരോഹിതർ സഹകാർമികത്വത്തിലും പൊന്തിഫിക്കൽ കുർബാനയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow