എഡിജിപി എം. ആർ അജിത് കുമാറും പി. ശശിയും പിണറായി വിജയന്റെ മാഫിയ ഏജന്റുമാർ: ഡി സി സി പ്രസിഡൻ്റ് സി. പി മാത്യു

Sep 4, 2024 - 09:47
 0
എഡിജിപി  എം. ആർ അജിത് കുമാറും പി. ശശിയും പിണറായി വിജയന്റെ മാഫിയ ഏജന്റുമാർ: ഡി സി സി പ്രസിഡൻ്റ് സി. പി മാത്യു
This is the title of the web page

എഡിജിപി എം.ആർ അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും പിണറായി വിജയന്റെ മാഫിയ ഏജന്റുമാരെന്ന് ഡി. സി. സി പ്രസിഡന്റ്‌ സി. പി മാത്യു. മുഖ്യ മന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തോട് മറക്കുന്ന പല കാര്യങ്ങളും പുറത്തു വരാതിരിക്കുവാൻ വേണ്ടിയാണ് എഡിജിപിയെയും പി.ശശിയെയും ഇത്രമേൽ സമ്മർദം ഉണ്ടായിട്ടും സംരക്ഷിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വർണ കള്ളകടത്ത് കേസിൽ ശിവശങ്കറിനും സ്വപ്‍ന സുരേഷിനും സംരക്ഷണം തീർത്ത ഇടതുപക്ഷവും മുഖ്യമന്ത്രിയും അതേ നയം തന്നെയാണ് ഈ കാര്യത്തിലും സ്വീകരിക്കുന്നത്.ഇടതുപക്ഷ എം. എൽ.എ പി.വി അൻവറിന്റെ വെളിപ്പടുത്തലോട്കുടി പോലീസ് സേനയുടെ തലപ്പത്ത് അധോലോക സംഘം കയ്യടക്കിയിരിക്കുന്നുവെന്ന്  പകൽ പോലെ വ്യക്തമായിരിക്കുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.ആഭ്യന്തര മന്ത്രി രാജി വെയ്ക്കുക,പോലിസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മറ്റി കട്ടപ്പന ഡി.വൈ.എസ്.പി ഓഫിസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. യു ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹികളായ ജോബിൻ മാത്യു, അരുൺ പൂച്ചക്കുഴി, സോയിമോൻ സണ്ണി,ജില്ലാ ഭാരവാഹികളായ ബിബിൻ ഈട്ടിക്കൻ,ടോണി തോമസ്, ശാരി ബിനു ശങ്കർ,ഷാനു ഷാഹുൽ,ഫൈസൽ ടി. എസ്,അസംബ്ലി പ്രസിഡന്റ്‌ ആൽബിൻ മണ്ണഞ്ചേരിൽ, ആനന്ദ് തോമസ്,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെ. എസ്. യു സംസ്ഥാന ഭാരവാഹികളായ ജിതിൻ തോമസ്, ജോസ്കുട്ടി ജോസഫ് ,കോൺഗ്രസ്‌ നേതാക്കളായ അഡ്വ. കെ. ബി സെൽവം, അഡ്വ. അരുൺ പൊടിപാറ, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ  എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ബീന ടോമി,ജോയി ആനിത്തോട്ടം,എ.എം സന്തോഷ്,ഷമേജ് കെ ജോർജ്, സജീവ് കെ.എസ്, അലൻ സി മനോജ്‌, അഭിലാഷ് വലുമേൽ എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow