കട്ടപ്പന സബ് ട്രഷറിക്ക് മുമ്പിൽ കെ.എസ്.എസ്.പി.എ സത്യാഗ്രഹം

പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, കുടിശികയായ 19 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ പെൻഷൻ പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ് ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ട്രഷറിയ്ക്ക് മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.
യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സമസ്‌ത വിഭാഗം ജനങ്ങളെയും വഞ്ചിച്ചുകൊണ്ട് ദുർഭരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നും ടൗൺ ചുറ്റി നടന്ന പ്രകടനത്തിനു ശേഷമാണ് യോഗം ആരംഭിച്ചത്.ജില്ലാ പ്രസിഡന്റ് പി. കെ. ഷാജി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ എ മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ഐവാൻ സെബാസ്റ്റ്യൻ,വനിതാ ഫോറം കൺവീനർ കിങ്ങിണി ടീച്ചർ, ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ്റ് സണ്ണി മാത്യു, ഡിസിസി ജനറൽ സെക്രട്ടറി വൈ സി സ്റ്റീഫൻ, കെ ആർ ഉണ്ണി കൃഷ്‌ണൻ, എ ഡി ചാക്കോ, റോയി ജോർജ്, റോയി സെബാസ്റ്റ്യൻ, ജി. രാജരത്നം, വി.എ. ജോസഫ്, ജോസ് വെട്ടിക്കാല തുടങ്ങിയവർ സംസാരിച്ചു.