ബൈസൺവാലി ചൊക്രമുടിയിലെ അനധികൃത നിർമ്മാണം നടന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്

Sep 3, 2024 - 13:54
 0
ബൈസൺവാലി
ചൊക്രമുടിയിലെ അനധികൃത നിർമ്മാണം നടന്ന  ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്
This is the title of the web page

ബൈസൺവാലി ചൊക്രമുടിയിലെ അനധികൃത നിർമ്മാണം നടന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് .ചൊക്രമുടി കൈയേറ്റ മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥർ ഇടപെടണം. വിഷയം കലക്ടറുടേയും സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിന്റെ പിന്നിലെ സംഘടിത നീക്കം ബന്ധപ്പെട്ടവർ പരിശോധിക്കണം. പ്രധാന ടൂറിസം കേന്ദ്രവും ജൈവ വൈവിധ്യ മേഖലയുമാണ് ചൊക്രമുടി. സവിശേഷ പരിസ്ഥിതി പ്രാധാന്യമുള്ള മേഖല കൂടിയാണിത്. ഇത്തരം കൈയേറ്റം പട്ടയം ലഭിക്കാനുള്ള ജില്ലയിലെ സാധാരണ കർഷകരെപ്പോലും പ്രതികൂലമായി ബാധിക്കും. നിർമാണ നിരോധനം നിലനിൽക്കുന്ന ഈ മേഖല നാടിന്റെ സ്വത്തായി നിലകൊള്ളേണ്ടതാണ്.കൈയേറ്റത്തിൽ ബാഹ്യ ശക്തികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്തു കൊണ്ടുവരണമെന്നും സി വി വർഗീസ്‌ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow