വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് നവംബര്‍ ഒന്നിന് തുടക്കമാകും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Sep 4, 2024 - 02:04
 0
വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് നവംബര്‍ ഒന്നിന് 
തുടക്കമാകും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
This is the title of the web page

മൂലമറ്റം: കുളമാവ് വടക്കേപ്പുഴ ഡൈവേര്‍ഷന്‍ പദ്ധതിയില്‍ വിനോദ സഞ്ചാര സാധ്യത കൂടി പ്രയോജനപ്പെടുത്തി പെഡല്‍ ബോട്ടിങ്, കയാക്കിങ് ഉള്‍പ്പെടെയുള്ള വിനോദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ മൂലമറ്റത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹൈഡല്‍ ടൂറിസം മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ആര്‍ച്ച് ഡാമിലേക്കുള്ള വെള്ളം ക്രമീകരിച്ച് വേനല്‍കാലത്തും ജലം ഉറപ്പാക്കുന്നതിനു വേണ്ടിയിട്ടാണ് കുളമാവ് ഡൈവേര്‍ഷന്‍ സ്‌കീം നടപ്പിലാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ ചെളി നീക്കം ചെയ്തു ആഴം ഉറപ്പാക്കും. ഇതോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം, കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഇടുക്കി ആര്‍ച്ച് ഡാമിനോട് അനുബന്ധിച്ച് ലേസര്‍ ഷോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. ജലജീവന്‍ മിഷന്റെ ഭാഗമായി വൈദ്യുത വകുപ്പിന്റെ അധീനതയില്‍ വരുന്ന വിവിധ സ്ഥലങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും വെള്ളം പമ്പ് ചെയ്യുന്നതിനും യോഗത്തില്‍ അനുമതി നല്‍കി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെറുതോണിയില്‍ ഫ്‌ളോട്ടിങ് പമ്പ് സെറ്റ് സ്ഥാപിക്കല്‍, വിതരശൃംഖല സ്ഥാപിക്കല്‍, അയ്യപ്പന്‍കോവില്‍- കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ വെള്ളം എത്തിക്കുന്നതിനായി തോണിത്തടിയില്‍ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനും പരമാവധി ജലനിരപ്പിന് (എംഎഫ്എല്‍) മുകള്‍ ഭാഗത്തായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായും അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇതോടൊപ്പം ഇരട്ടയാര്‍ ഡാമിനോട് ചേര്‍ന്ന് ചെക്ക് ഡാം നിര്‍മിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നതിനായി വൈദ്യുതി - ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 

മൂലമറ്റത്ത് ട്രഷറി ഓഫീസ് നിര്‍മിക്കുന്നതിന് നല്‍കിയ സ്ഥലത്ത് രജിസ്‌ട്രേഷന്‍ ഓഫീസ് കൂടി ആരംഭിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. വൈദ്യുത ശ്മശാനം, ലൈഫ് മിഷനില്‍ ഫ്‌ളാറ്റ് നിര്‍മാണം എന്നിവയ്ക്ക് ആവശ്യമായ സ്ഥല പരിശോധന ഇരുവകുപ്പുകളും ചേര്‍ന്നു നടത്തും. അതോടൊപ്പം ജില്ലയിലെ വിവിധ ഇടങ്ങളില്‍ കാലപ്പഴക്കം ചെന്ന ക്വാര്‍ട്ടേഴ്‌സുകള്‍ നവീകരിക്കുന്നതിനും തീരുമാനമെടുത്തു. കുളമാവ് പഴയ പൊലീസ് ഔട്ട് പോസ്റ്റിനോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് റിഫ്രഷ്‌മെന്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. 

ഹൈഡല്‍ ടൂറിസം പ്രോജക്ട് ഡയറക്ടര്‍ നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസ് പദ്ധതി അവതരിപ്പിച്ചു. കെഎസ്ഇബി ഡയറക്ടര്‍ സജീവ് ജി, കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ (ഡാം സേഫ്റ്റി) നന്ദകുമാര്‍, എക്സികുട്ടീവ് എഞ്ചിനീയര്‍ (ഡാം സേഫ്റ്റി വാഴത്തോപ്) ലിന്‍ ചെറിയാന്‍, ജല അതോറിറ്റിയെ പ്രതിനിധീകരിച്ച് പ്രദീപ് വി കെ (ചീഫ് എഞ്ചിനീയര്‍, കെഡബ്ല്യുഎ), കൃഷ്ണ കുമാര്‍ (ചീഫ് എഞ്ചിനീയര്‍ പ്രൊജക്റ്റ് കെഡബ്ല്യുഎ,), ഹരി എന്‍.ആര്‍, (സൂപ്രണ്ടിങ് എഞ്ചിനീയര്‍ പിഎച്ച് സര്‍ക്കിള്‍ ഇടുക്കി), സുധീര്‍ എം, (എക്സികുട്ടീവ് എഞ്ചിനീയര്‍ പ്രൊജക്റ്റ്), അബി മുണ്ടക്കല്‍ (അസി എക്സി എഞ്ചിനീയര്‍), സന്ദീപ് എസ്. പിള്ള (അസി എക്സി എഞ്ചിനീയര്‍), വിഷ്ണു വിജയന്‍ (അസി എക്സി എഞ്ചിനീയര്‍) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow