മികച്ച അധ്യാപകക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക ലാലി സെബാസ്റ്റ്യനെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു
മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡിന് അർഹയായ ഉപ്പുതറ സെൻ്റ്. ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ലാലി സെബാസ്റ്റ്യനെയാണ് മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിനി ജോസഫ്, മണ്ഡലം പ്രസിഡന്റ് ശാന്തമ്മ ബാബു , മേരിക്കുട്ടി ദാനിയേൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അനുമോദിച്ചത്.

