മുനിയറയില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് രാത്രിയില്‍ മോഷ്ടിച്ച് കടത്തി

മുനിയറയില്‍ നിന്നും നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് രാത്രിയില്‍ മോഷ്ടിച്ച് കടത്തി.മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട ബസ് ബൈസണ്‍വാലി നാല്‍പ്പതേക്കറിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.അടിമാലി നെടുങ്കണ്ടം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇന്നലെ രാത്രിയില്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം നടത്തിയത്.ഇന്നലെ രാത്രി സര്‍വ്വീസ് അവസാനിപ്പിച്ച് മുനിയറ ഭാഗത്തായിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്.
രാത്രി ഒമ്പതരയോടെ ജീവനക്കാര്‍ അവരുടെ താമസ സ്ഥലത്തേക്ക് പോയി. പിന്നീട് രാത്രിയില്‍ അജ്ഞാതര്‍ ബസ് മുനിയറയില്‍ നിന്നും മോഷ്ടിച്ച് കടത്തുകയായിരുന്നു.മോഷ്ടിച്ച് കടത്തിയ ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ബൈസണ്‍വാലി നാല്‍പ്പതേക്കറിന് സമീപം ഉപേക്ഷിച്ചു. പാതയോരത്തെ വൈദ്യുതി പോസ്റ്റിലും മണ്‍തിട്ടയിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.