എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനം 4, 5 തീയതികളിൽ അടിമാലിയിൽ വച്ച് നടക്കും
എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനം 4നും 5നും അടിമാലി ക്ലബ് ഹാളിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 4ന് ഉച്ചകഴിഞ്ഞ് ജില്ലാ കമ്മിറ്റി യോഗം നടക്കും.
5ന് രാവിലെ 9ന് പതാക ഉയർത്തലും രജിസ്ട്രേഷനും പ്രകടനവും ഉദ്ഘാടന സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനവും സംഘടനാ ചർച്ചയും സുഹൃത്ത് സമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടക്കും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ബാബു പി കുര്യാക്കോസ്, ജില്ലാ പ്രസിഡൻ്റ് ഷിഹാബ് പരീത്, ജില്ലാ സെക്രട്ടറി സി.എസ് ഷെമീർ, സംസ്ഥാന സെക്രട്ടറി കെ.പി വിനോദ്, സംഘാടക സമിതി ജനറൽ കൺവീനർ സഞ്ജയ് കബീർ എന്നിവർ അറിയിച്ചു.




