കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. കോളേജിൽ വുമൺ ഡെവലപ്പ്മെന്റ് സെൽ ആരംഭിച്ചു. കട്ടപ്പന വനിതാ ഹെൽപ്പ് ലൈൻ എ. എസ്. ഐ അമ്പിളി കെ. കെ. ഉദ്ഘാടനം ചെയ്തു

Aug 28, 2024 - 11:04
 0
കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. കോളേജിൽ വുമൺ ഡെവലപ്പ്മെന്റ് സെൽ ആരംഭിച്ചു. കട്ടപ്പന വനിതാ ഹെൽപ്പ് ലൈൻ എ. എസ്. ഐ  അമ്പിളി കെ. കെ.  ഉദ്ഘാടനം ചെയ്തു
This is the title of the web page

കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. ആട്‌സ് ആൻഡ് സയൻസ് കോളേജിലെ 2024 - 25 അധ്യയനവർഷത്തെ വുവൺ ഡെവല്മെന്റ് സെല്ലിന്റെ ഉദ്ഘാടനം കട്ടപ്പന വനിതാ ഹെൽപ്പ് ലൈൻ എ. എസ്. ഐ അമ്പിളി കെ. കെ. നിർവ്വഹിച്ചു. കോളേജ് സെമിനാർഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രിൻസ് തോമസ് ചക്കാലയിൽ ആശംസകളർപ്പിച്ചു.എ. എഫ്. പി. ആർ. ഒ. സംസ്ഥാന കോ-ഓർഡിനേറ്റർ സനോജ് സേവ്യർ സ്ത്രീശാക്തീകരണവും വർത്തമാനകാല വെല്ലുവിളികളുമെന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

എ. എഫ്. പി. ആർ. ഒ. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജേക്കബ് ജോൺ വിഷയാധിഷ്ഠിതമായ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.കാഡ്ബറീസ് കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ അഫ്പ്രോ സന്നദ്ധസംഘടന പെൺകുട്ടികൾക്കായ് ആർത്തവശുചിത്വം ലക്ഷ്യംവെച്ച് മെൻസ്ട്രുമൽ കപ്പ് വിതരണം നടത്തുകയും അതിന്റെ ഉപയോഗരീതികളെക്കുറിച്ചും മറ്റും എം. ഐ. എസ്. പി. കോ-ഓർഡിനേറ്റർ റിയാമോൾ തോമസ് അവബോധനക്ലാസ്സും നൽകി. വുവൺ സെൽ സെക്രട്ടറി സിൽജ പി. ഡി, കോ-ഓർഡിനേറ്റർ ദിവ്യാമോൾ ജി, അഞ്ജു മെറിൻ ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow