കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പുതിയ സംരംഭമായ കാര്‍ഡമം ഗ്രേഡിങ് ആന്‍ഡ് സോര്‍ട്ടിങ് യൂണിറ്റ് പുറ്റടിയിൽ ഓഗസ്റ്റ് 29 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

Aug 28, 2024 - 11:24
 0
കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പുതിയ സംരംഭമായ കാര്‍ഡമം ഗ്രേഡിങ് ആന്‍ഡ് സോര്‍ട്ടിങ് യൂണിറ്റ് പുറ്റടിയിൽ  ഓഗസ്റ്റ് 29 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
This is the title of the web page

ആര്‍കെവിവൈ എഫ്പിഒ പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളില്‍ കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് പ്രൊഡ്യൂസര്‍ കമ്പനി ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിളകള്‍ ലാഭകരമായി ഉല്‍പാദിപ്പിക്കാനും സംഭരിക്കാനും വിപണനം നടത്താനും കര്‍ഷകരെ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനാവശ്യമായ പരിശീലനം, സാങ്കേതികവിദ്യ, സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് ലഭിക്കുന്നു. സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും പദ്ധതികള്‍ കര്‍ഷകര്‍ക്ക് നേരിട്ടുലഭിക്കുന്നതിനൊപ്പം വിത്തുകള്‍, തൈകള്‍, വളങ്ങള്‍ എന്നിവയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. കമ്പനിയിലെ അംഗങ്ങള്‍ക്ക് ഉടമസ്ഥാവകാശം, വര്‍ഷംതോറും ലാഭവിഹിതം, ബോണസ് എന്നിവ ലഭിക്കും.

ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. കമ്പനി ചെയര്‍മാന്‍ മാത്യു ജോര്‍ജ് അധ്യക്ഷനാകും. സംസ്ഥാന കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് സി ഡി രവീന്ദ്രന്‍ നായരെ ആദരിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജിജി കെ ഫിലിപ്പ്, രാരിച്ചൻ നീറണാക്കുന്നേൽ, ഇടുക്കി ജൈവഗ്രാമം എഫ്പിസി പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഹൈറേഞ്ച് എസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ എസ് മോഹനൻ,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വി ആര്‍ സജി, ടി എസ് ബിസി, രാജി സന്തോഷ്കുമാർ, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗവും നടക്കും. വാർത്താസമ്മേളനത്തിൽ മാത്യു ജോര്‍ജ്, ജോയി ജോർജ്, പി പി സുരേഷ്, കെ പി സജി, കെ എം സിജോ, ആതിര ബാബു എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow