2013 ൽ തൊടുപുഴയിൽ വെച്ചു മോശമായി പെരുമാറി; യുവനടനെതിരെ പരാതി നൽകി നടി, ആരോപണം ഉയർന്നതിനാൽ പരാതിയെന്ന് നടി

Aug 28, 2024 - 04:44
 0
2013 ൽ തൊടുപുഴയിൽ വെച്ചു മോശമായി പെരുമാറി; യുവനടനെതിരെ പരാതി നൽകി നടി, ആരോപണം ഉയർന്നതിനാൽ പരാതിയെന്ന് നടി
This is the title of the web page

2013 ൽ തൊടുപുഴയിൽ വെച്ചു മോശമായി പെരുമാറിയെന്ന സംഭവത്തിൽ യുവനടനെതിരെ പരാതി നൽകി നടി. തനിക്കെതിരെ ആരോപണം വന്നതോടെയാണ് യുവ നടനെതിരെ പരാതി നൽകാൻ തയ്യാറായതെന്ന് നടി പറഞ്ഞു. നേരത്തെ, മാധ്യമങ്ങൾക്ക് മുന്നിൽ നടൻ ആക്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ആരോപണം ഉയർത്തിയ നടി പരാതി നൽകാൻ ഇല്ലെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആരോപണം ഉയർന്ന സാഹചര്യത്തിൽ പരാതി നൽകുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. പിന്നിൽ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്നും നടി ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയിൽ മദ്യവും മയക്കുമരുന്നുമുണ്ടെന്നും അവർ പറയുന്നു. 

ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും നടി ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് നടി ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow