മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ പുലിയിറങ്ങി. തോട്ടം ജോലിയ്ക്ക് പോയ തൊഴിലാളികൾ പുലിയെ കണ്ട് ഭയന്നോടി

Aug 27, 2024 - 14:42
 0
മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ പുലിയിറങ്ങി. തോട്ടം ജോലിയ്ക്ക് പോയ തൊഴിലാളികൾ പുലിയെ കണ്ട് ഭയന്നോടി
This is the title of the web page

മൂന്നാറില്‍ ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യമൊഴിയുന്നില്ല.മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റിലെ ഫീല്‍ഡ് നമ്പര്‍ പത്തില്‍ ജോലിക്ക് പോയ തൊഴിലാളികള്‍ പുലിയുടെ മുമ്പില്‍പ്പെട്ടു.രാവിലെ ജോലിക്കായി നടന്നു പോകവെയായിരുന്നു തൊഴിലാളികള്‍ പുലിയുടെ മുമ്പില്‍പ്പെട്ടത്.തൊട്ടുമുമ്പില്‍ പുലിയെ കണ്ടതോടെ ഭയന്ന് വിറച്ച തൊഴിലാളികള്‍ തിരിഞ്ഞോടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അപ്രതീക്ഷിതമായി മനുഷ്യസാന്നിധ്യമുണ്ടായതോടെ വിറളിപൂണ്ട പുലിയും സമീപത്തെ തേയിലക്കാട്ടിലേക്ക് ഓടി മറഞ്ഞു.ഈ ഭാഗത്തും തൊഴിലാളികള്‍ തൊഴില്‍ എടുക്കുന്നുണ്ടായിരുന്നു. പുലി ഇറങ്ങിയതായുള്ള ബഹളം കേട്ടതോടെ ഇവരും ഭയാശങ്കയിലായി. പ്രദേശത്ത് മുമ്പ് പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

പത്തിലധികം പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പുലിയുടെ സാന്നിധ്യമുണ്ടായതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്.ഇനിയും തങ്ങള്‍ പുലിയുടെ മുമ്പില്‍ പെടുമോയെന്നാണ് ഇവരുടെ ആശങ്ക.പ്രദേശത്തെ വന്യജീവി സാന്നിധ്യം ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow