കല്യാണത്തണ്ട്: ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല: മന്ത്രി റോഷി അഗസ്റ്റിൻ

Aug 23, 2024 - 09:02
 0
കല്യാണത്തണ്ട്: ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല: മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

കട്ടപ്പന കല്യാണത്തണ്ടിലെ കൈയേറ്റം ഒഴിപ്പിച്ചതിന്റെ പേരിൽ അവിടുത്തെ താമസക്കാർക്ക് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റവന്യു വകുപ്പ് ബോർഡ് സ്ഥാപിച്ചതായി അറിഞ്ഞയുടൻ അവിടം സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന യാതൊരു നടപടിയും എൽഡിഎഫ് സർക്കാർ ചെയ്യില്ല.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ 28ന് തിരുവനന്തപുരത്ത് യോഗം ചേരാൻ തീരുമാനിച്ചത്. കൂടുതൽ പേർക്ക് പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ പതിനായിരത്തിലധികം പട്ടയം നൽകും. ജില്ലയിൽ നിലവിലുള്ള ഭൂപ്രശ്ന‌ങ്ങൾ പരിഹരിച്ചുവരികയാണ്. മറ്റ് പ്രചാരണങ്ങൾക്ക് പ്രസക്തിയില്ലെന്നും മന്ത്രി റോഷി പറഞ്ഞു. കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow