കിണറ്റിൽ വീണ നായക്ക് രക്ഷക്കാരായി കട്ടപ്പന ഫയർഫോഴ്സ്

കട്ടപ്പന റേഷൻ കട കുന്തളംപാറയിൽ തോട്ടത്തിൽ ഫ്രാൻസിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് വ്യാഴഴ്ച രാത്രി 9 മണിയോടെ നായ വീണത്.കിണറ്റിൽ നിന്ന് നായയുടെ കരച്ചിൽ കേട്ടാണ് ഫ്രാൻസീസ് എത്തിയത്.ഉടൻ തന്നെ കട്ടപ്പന ഫയർഫോഴ്സിനെ വിവരം അറിയിച്ചു.10 മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി നായയെ രക്ഷിച്ചു. ഫയർഫോഴ്സിന്റെ പ്രവർത്തനം മാതൃക പരമാണെന്ന് ഫ്രാൻസിസ് പറഞ്ഞു.പുറത്തെത്തിയ ഉടനെ ഓടി പോകാതെ തന്റെ ജീവൻ രക്ഷിച്ച ഫയർഫോഴ്സ് സംഘത്തിനോട് ചേർന്ന് നിന്ന് നന്ദിയറിച്ച ശേഷമാണ് നായയും മടങ്ങിയത്.