പി.എഫ് , ഇ.എസ്.ഐ അദാലത്ത് 27ന്

Aug 16, 2024 - 10:01
 0
പി.എഫ് , ഇ.എസ്.ഐ അദാലത്ത് 27ന്
This is the title of the web page

തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ്. ഐ. കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് ഈ മാസം 27ന് നടക്കും.പീരുമേട് ലേബർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് രാവിലെ ഒൻപതിന് രജിസ്ട്രേഷൻ തുടങ്ങും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതി വിശദമായി എഴുതി, മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലോ ,do.munnar@epfindia.gov.in എന്ന ഇ മെയിലിലോ ലഭ്യമാക്കണം .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇ.എസ്.ഐ പരാതികൾ ബ്രാഞ്ച് ഓഫിസർ, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ എന്ന വിലാസത്തിലോ ഇ.എസ്. ഐ കോർപ്പറേഷൻ, ഫാത്തിമമാതാ നഗർ, അടിമാലി എന്ന വിലാസത്തിലോ, dcbo-munnar.ke@esic.nic.in എന്ന ഇ മെയിലിലോ ഈ മാസം 20നകം ലഭ്യമാക്കണം.

പരാതികളൊക്കൊപ്പം പി. എഫ്. നമ്പർ, യു.എ.എൻ, പി.പി. ഓ. നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ , ഇ.എസ്.ഐ നമ്പർ എന്നിവ ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാം. കൂടുതൽ വിവരങ്ങൾക്ക് 9847731711 (പിഎഫ്), 8921247470 ,9497401056 (ഇഎസ്ഐ)

What's Your Reaction?

like

dislike

love

funny

angry

sad

wow