അടിമാലിക്ക് സമീപം മരം മുറിക്കാൻ കയറിയ യുവാവ് അസുഖ ബാധയെ തുടർന്ന് മരത്തിൽ കുടുങ്ങി: രക്ഷകരായി അടിമാലി ഫയർ ഫോഴ്സ്
അടിമാലി ആയിരമേക്കർ കൈത്തറി പടിക്ക് സമീപം മരം മുറിക്കാൻ കയറിയ മഠത്തിനാത്ത് സുനീഷ് എന്ന ആളാണ് അസുഖ ബാധയെ തുടർന്ന് മരത്തിൽ കുടുങ്ങിയത് . വിവരം അറിഞ്ഞെത്തിയ അടിമാലി അഗ്നി രക്ഷാ നിലയത്തിലെ അസ്സി: സ്റ്റേഷൻ ഓഫീസർ V N സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള സേനാംഗങ്ങൾ സുനിലിനെ അതിസാഹസികമായി മരത്തിൽ നിന്നും ഇറക്കി രക്ഷപ്പെടുത്തി.
തുടർന്ന് അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വിനോദ് K, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ (മെക്കാനിക്ക് ) വിൽസൺ പി കുര്യാക്കോസ് , ഫയർ& റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) രാഹുൽ രാജ്, ജിജോ ജോൺ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ അരുൺ , വിപിൻ, കിഷോർ ഹോംഗാർഡ്, ജോൺസൺ എന്നിവർ പങ്കെടുത്തു.




