സ്വാതന്ത്ര്യ ദിനത്തിൽ SMYM കട്ടപ്പന ഫൊറോന മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് 12 മണിക്കൂർ ഉപവാസ സമരം നടത്തി

SMYM കട്ടപ്പന ഫൊറോനയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് കട്ടപ്പന മിനി സിവിൽ സ്റ്റേഡിയത്തിൽ 12 മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. രാവിലെ എട്ടുമണിക്ക് ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ സമരപരിപാടി കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
പ്രമുഖ മത സാമുദായിക നേതാക്കന്മാർ സംസാരിച്ചു. കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യമായിരുന്നു ഉപവാസ സമരത്തിന്. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കട്ടപ്പന സെന്റ് ജോർജ് ഇടവക വികാരി ജോസ് മാത്യു പറപ്പള്ളി, മുല്ലപ്പെരിയാർ സമരസമിതി കൺവീനർ Fr.ജോയ് നിരപ്പേൽ , E.M അഗസ്തി, കേരള കോൺഗ്രസ് യുവജന സംഘടനയായ കെ എസ് സിയുടെ സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നംപള്ളി, കോൺഗ്രസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, മലങ്കര കത്തോലിക്ക യൂത്ത് മൂവ്മെന്റ് കട്ടപ്പന മേഖല ഡയറക്ടർ Fr. ഷെബിൻ ഇടത്തുംപടിക്കൽ, കേരള കോൺഗ്രസ് M യുവജന സംഘടനയായ KSC (M) ഇടുക്കി ജില്ലാ പ്രസിഡന്റ് ആകാശ് ഇടത്തിപ്പറമ്പിൽ കട്ടപ്പന മുനിസിപ്പൽ കൗൺസിലർസ്,എന്നിവർ ഐക്യദാർഢ്യം അറിയിച്ചു സംസാരിച്ചു.
അഞ്ചുമണിക്ക് SMYM കട്ടപ്പന ഫൊറോന പ്രസിഡന്റ് അലൻ എസ് പുലികുന്നേൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം പി സി ജോർജ് ഉദ്ഘാടനം ചെയ്തു. SMYM കട്ടപ്പന ഫൊറോന ഡയറക്ടർ Fr. നോബി വെള്ളാപ്പള്ളി സ്വാഗതം ആശംസിച്ചു. ഇടുക്കി രൂപതാ വികാരി ജനറാൾ പെരി. ബഹു. ഫാ ജോസ് പ്ലാച്ചിക്കൽ, ഇടുക്കി എ കെ സി സി പ്രസിഡന്റ് ജോർജ് കോയിക്കൽ, മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി ജോസഫ് എന്നിവർ ഐക്യദാർഢ്യം അറിയിച്ചു സംസാരിച്ചു. സമാപന സമ്മേളനത്തിന് ശേഷം കട്ടപ്പന ടൗണിലൂടെ പ്രതിഷേധ സൂചകമായി SMYM പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.