കട്ടപ്പന വൈ എം സി എ യുടെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കുടുംബസംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

Jul 29, 2024 - 08:03
 0
കട്ടപ്പന വൈ എം സി എ യുടെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കുടുംബസംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പനയിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തികളിൽ നാളുകളായി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സംഘടനയാണ് വൈ എം സി എ.കട്ടപ്പന വൈ എം സി എ യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമാണ് സംഘടിപ്പിച്ചത്.ദേശീയ വൈ എം സി എ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻ ചെയർമാൻ പ്രൊഫ അലക്സ് തോമസ് പ്രവർത്തനോദ്ഘാടനവും 2024-25 ലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.

സംസ്ഥാന വിദ്യാഭ്യാസ ബോർസ് ചെയർമാൻ ജോർജ് ജേക്കബ് പദ്ധതികൾ വിശദീകരിച്ചു .വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെവൈ എം സി എ ദേശീയ നിർവ്വാഹകസമിതി അംഗം വർഗീസ് അലക്സാണ്ടർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ജോർജുകുട്ടി പൗലോസ് പി.എം ജോസഫ് എന്നിവർ നേതൃത്വം നൽകി.വൈ എം സി എ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.സബ് റീജിയൺ സൗഹൃദ കൂട്ടായ്മ,സബ്‌റീജിയൺ ചെയർമാൻ മാമൻ ഈശോ ഉദ്ഘാടനം ചെയ്തു.യു.സി തോമസ്, സിസി തോ മസ്, സനു വർഗീസ്, സനൽമത്തായി, കെ.ജെ ജോസഫ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow