എസ്.ഐ.ആറിനെതിരായ അടിസ്ഥാനരഹിത പ്രചാരണങ്ങൾക്കെതിരെ ബി.ജെ.പി ജനകീയ സഭകൾ സംഘടിപ്പിക്കുന്നു.
എസ്.ഐ.ആറിനെതിരായ അടിസ്ഥാനരഹിത പ്രചാരണങ്ങൾക്കെതിരെ ബി.ജെ.പി ജനകീയ സഭകൾ സംഘടിപ്പിക്കുന്നു.അരാജകത്വത്തിനെതിരെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ എല്ല പഞ്ചായത്ത് ഏരിയകളിലുമാണ് ജനകീയ സഭകൾ സംഘടിപ്പിക്കുന്നത്.
വോട്ടർപട്ടികയുടെ ശുദ്ധീകരണവും ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും മിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കുന്ന എസ്.ഐ ആർ നടപടികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ നേത്യത്വത്തിൽ രാജ്യത്ത് നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങൾക്കും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കുമെതിരെയാണ് ബി.ജെ.പ ജനകീയ സഭകൾ സംഘടിപ്പിക്കുന്നത്.
വോട്ടവകാശത്തിന്റെ പ്രാധാന്യം, വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിൽ എസ്.ഐ.ആറിന്റെ പ്രസക്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്നിവ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ജനകിയ സഭകളുടെ ലക്ഷ്യം.ജനാധിപത്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ വസ്‌തുതകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും എസ്.ഐ.ആറിനെക്കുറിച്ച് ഉയരുന്ന സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വ്യക്തത നൽകുകയും ചെയ്യും.
ബി.ജെ.പിയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും. ജനാധിപത്യത്തിൻറെ അടിസ്ഥാനം ജനങ്ങളാണ് ജനങ്ങൾക്ക് തങ്ങളും പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നത് വോട്ടർ പട്ടികയിലൂടെയാണ് അർഹരായവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനും അർഹത ഇല്ലാത്തവരും മരണപ്പെട്ടവരും വോട്ടർ പട്ടികയിൽ ഉണ്ടെങ്കിൽ അത് ഒഴിവാക്കാനും ഇരട്ടിപ്പുകൾ തടയാനും ഒക്കെയാണ് രാജ്യത്ത് എന്ന ഐആർ നടപ്പാക്കി കൊണ്ടിരിക്കുന്നത്.
വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ്വിസി വർഗീസ്,ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല , പ്രസാദ് PN തുടങ്ങിയവർ പങ്കെടുത്തു.

