കട്ടപ്പന ബി.ആർ.സിയിൽ 'നവജീവനം' അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക റാണി ദീപ ശിൽപശാല ഉദ്ഘാടനം ചെയ്തു.

Oct 30, 2026 - 15:39
 0
കട്ടപ്പന ബി.ആർ.സിയിൽ 'നവജീവനം' അധ്യാപക ശിൽപശാല സംഘടിപ്പിച്ചു.
കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക റാണി ദീപ ശിൽപശാല ഉദ്ഘാടനം ചെയ്തു.
This is the title of the web page

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന 'റിവൈവ് - നവജീവനം' പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പഠനരംഗത്ത് നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിലാണ് നാല്, അഞ്ച്, ആറ് ക്ലാസുകളിലെ അധ്യാപകർക്കായി ശിൽപശാല നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക റാണി ദീപ ശിൽപശാല ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബി.ആർ.സി പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഇരുനൂറോളം അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസർ സിയാ മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡി.ആർ.ജി അംഗങ്ങളായ ഗബ്രിയേൽ പി.എ, രാജി പി. ജോസഫ്, മാത്യു ജോസഫ്, അതുൽ സിബി, സിസ്റ്റർ സോണിയ, ജോഫി ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. പ്രോഗ്രാം ഓഫീസർമാരായ സുനിൽ ടി. തോമസ്, ഷിബു എൻ, ജ്യോതിമോൾ ജോയി, ബിജിമോൾ ദേവസ്യ, ഷൈമ മാത്യു എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow