സംസ്ഥാന സ്‌കൂൾ ഗെയിംസിൽ വുഷു, ബോക്സിങ് മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായി മാറിയ കായിക താരങ്ങളെ ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് സ്‌കൂളിലെത്തി ആദരിച്ചു.
സംസ്ഥാന സ്‌കൂൾ ഗെയിംസിൽ വുഷു, ബോക്സിങ് മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായി മാറിയ കായിക താരങ്ങളെ ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് സ്‌കൂളിലെത്തി ആദരിച്ചു. ഗവൺമെന്റ് ട്രൈബൽ സ്കൂൾ വിദ്യാർത്ഥികൾക്കാണ് എം.എൽ.എ ആദരവ് നൽകിയത്.
വുഷു, ബോക്സിങ് മത്സരങ്ങളിൽ സ്വർണമെഡൽ നേടി നാടിന് അഭിമാനമായി മാറിയ കായിക താരങ്ങളെ ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് സ്‌കൂളിലെത്തി ആദരിച്ചു. കട്ടപ്പന ഗവ ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് എംഎൽഎ നേരിട്ട് എത്തി ആദരിച്ചത് . സംസ്ഥാന സ്‌കൂൾ ഗെയിംസിൽ വുഷുവിൽ സ്വർണ്ണ മെഡൽ നേടിയ രണ്ടാം വർഷ കോമേഴ്‌സ് വിദ്യാർത്ഥി ആൻ ഗ്രേസ് അജോ , ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിയായ റിൻസോ ജോയി , ബോക്സിങ് ഫെഡറേഷന്റെ സ്വർണ മെഡൽ കൈവരിച്ച ഇമ്മാനുവൽ ബാബു എന്നിവരെയാണ് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചത്.
സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന യോഗത്തിൽ മനോജ് മുരളി , തോമസ് മൈക്കിൾ, ജോയി കുടക്കച്ചിറ,തോമസ് രാജൻ, സിജു ചക്കുമൂട്ടിൽ, പ്രശാന്ത് രാജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

