മുതിർന്നവർ ചെയ്ത സേവനങ്ങളേ ബോധപൂർവം വിസ്മരിക്കുന്ന വലിയ അപരാധമാണ് ഇന്നത്തേ സമൂഹം ചെയ്യുന്നതെന്ന് മോൺ: ജോസ് കരിവേലിക്കൽ. ഇരട്ടയാർ അൽഫോൺസാ ഭവനിൽവയോജന ദിനാചരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ലോക വയോജന ദിനം ഇടുക്കി രൂപതയിൽ സവിശേഷമായി ആചരിക്കണം എന്ന ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ നിർദ്ദേശമനുസരിച്ചാണ് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ഇരട്ടയാർ അൽഫോൻസാ ഭവനിൽ ലോകവയോജന ദിനാചരണം നടത്തിയത്.ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
മുതിർന്നവർ ചെയ്ത സേവനങ്ങളേ ബോധപൂർവം വിസ്മരിക്കുന്ന വലിയ അപരാധമാണ് ഇന്നത്തേ സമൂഹം ചെയ്യുന്നതെന്ന് മോൺ: ജോസ് കരിവേലിക്കൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രുപത പ്രസിഡണ്ട് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് വയോജന ദിന സന്ദേശം നൽകി.
വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ,സിസ്റ്റർ ജോളി എസ്എംഎസ്, രൂപതാ ട്രഷറർ ജോസഫ് ചാണ്ടി തേവർ പറമ്പിൽ, വൈസ് പ്രസിഡണ്ട് ജോസ് തോമസ് ഒഴുകയിൽ, അഗസ്റ്റിൻ പരത്തിനാൽ, ടോമി ഇളംതുരുത്തി, ജോയി വള്ളിയാന്തടം എന്നിവർ സംസാരിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി വയോജനങ്ങളെ ആദരിക്കലും സ്നേഹസമ്മാന വിതരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.കത്തോലിക്കാ കോൺഗ്രസ് രൂപത ഭാരവാഹികളായ ബിനോയ് കളത്തുക്കുന്നേൽ, ആദർശ് മാത്യു, തോമസ് കല്ലാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.