തങ്കമണി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം
തങ്കമണി സർവീസ് സഹകരണ ബാങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മിന്നും വിജയമാണ് നേടാൻ കഴിഞ്ഞത്.പോൾ ചെയ്ത വോട്ടിന്റെ 88% നേടിയാണ് സഹകരണ സംരക്ഷണ മുന്നണി വിജയിച്ചത്,ആകെ 15458 വോട്ടർമാരാണ് ഉള്ളത് ഇതിൽ 3799 പേരാണ് വോട്ട് അവസരം വിനിയോഗിച്ചത്.യുഡിഎഫ് മുന്നണിയിൽ 10 പേർ മാത്രമാണ് മത്സരം രംഗത്ത് ഉണ്ടായിരുന്നത് എൽഡിഎഫിലെ ജി.വിജയൻ എതിരില്ലാതെ വിജയിച്ചിരുന്നു.
1966 ൽ പ്രവർത്തനം ആരംഭിച്ച ബാങ്കിൽ 28 വർഷങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് അധികാരത്തിൽ ഉള്ളത്.2009 ലാണ് മുൻപ് തെരഞ്ഞെടുപ്പ് നടന്നത് തുടർന്ന് 2014ലും 2019ലും ഇടതുമുന്നണി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു തുടർന്ന് ആകെയുള്ള 15 സീറ്റിൽ പത്തെണ്ണത്തിൽ മാത്രമാണ് യുഡിഎഫ് മത്സരം രംഗത്ത് വന്നത്. യു.ഡി.എഫിന്റെ അഞ്ചുപേരുടെ നോമിനേഷൻ ഭരണാധികാരി തള്ളുകയായിരുന്നു.തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ആണ് ഇടതുപക്ഷ ജനാതിപത്യമുന്നണി മിന്നും വിജയം നേടിയത്.