കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാല്പത്തി രണ്ടാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാല്പത്തി രണ്ടാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധിസ്‌ക്വയറിൽ സ്‌ഥാപിച്ച ഛായാചിത്രത്തിൽ പുഷാർച്ചനയോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.
ഇന്ദിരാ ഗാന്ധി എന്നത് ഇന്ത്യയുടെ ചരിത്രമാണെന്നും, മികച്ച ഭരണത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വനിതാ ഭരണാധികാരി ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്നും എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കട്ടപ്പനയിൽ വച്ച് തനിക്കെതിരെ വന്ന ആക്രമിയെ പിന്തുടർന്ന് പിടികൂടിയ ഇടുക്കിയുടെ പെൺകരുത്ത് വീണാ സജി, മാന്നാനം എം ഇ എസ് കോളേജിൽ കെ എസ് യു പാനലിൽ മത്സരിച്ച് വിജയിച്ച കോളേജ് യൂണിയൻ ചെയർമാൻ ഏലിയാസ് എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ജോണി കുളംപള്ളി,ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ ജെ ബെന്നി, മനോജ് മുരളി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, നഗരസഭ വൈസ് ചെയർപേഴ്സൻ ലീലാമ്മ ബേബി, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, സി എം തങ്കച്ചൻ, എബ്രഹാം പന്തംമാക്കൽ, പ്രശാന്ത് രാജു, ബീനാ ടോമി, ലിസി ജോണി, സോണിയ ജയ്ബി, സന്തോഷ് ഓലിനാൽ, റുബി വേഴമ്പത്തോട്ടം, രത്നമ്മ സുരേന്ദ്രൻ, ഷിബു പുത്തൻപുര, ബീനാ ജോബി, അരുൺകുമാർ കാപ്പുകാട്ടിൽ, കെ എസ് സജീവ്, പൊന്നപ്പൻ അഞ്ചപ്ര, ജാക്സൻ സ്‌കറിയ, രാധാകൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.

