ജനങ്ങളുടെ ഹൃദയം തൊട്ട് ഡീൻ

Apr 23, 2024 - 09:09
 0
ജനങ്ങളുടെ ഹൃദയം തൊട്ട് ഡീൻ
This is the title of the web page

ഇടുക്കി : വഴിയരികിൽ കാത്തു നിൽക്കുന്ന വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചും അവരുടെ അനുഗ്രഹം തേടിയും യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ദേവികുളത്തെ പൊതു പര്യടനം പൂർത്തിയാക്കി.ഇന്നലെ അടിമാലി, വെള്ളതൂവൽ പഞ്ചായത്തുകളിൽ പ്രചരണത്തിന് എത്തിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമ്മതിദായകർ നൽകിയത് ഹൃദയത്തിൽ തൊടുന്ന സ്വീകരണം.രാവിലെ പഴംമ്പിള്ളിച്ചാലിൽ കെപിസിസി നിർവഹക സമിതി അംഗം എ.പി ഉസ്മാൻ ഉദ്ഘാടനം ചെയ്താണ് വാഹന പര്യടനം ആരംഭിച്ചത്.

ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, വാളറ, പത്താം മൈൽ മുക്ക്, പത്താം മൈൽ, ഇരുമ്പ് പാലം, പതിനാലാം മൈൽ, മച്ചിപ്ലാവ് സ്‌കൂൾ പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.ഉച്ചക്ക് ശേഷം മച്ചിപ്ലാവ് പോസ്റ്റോഫിസ് പടി, ചാറ്റുപാറ, കാംകോ, ചിന്നപ്പാറ എന്നിവിടങ്ങളിൽ എത്തി.മന്നാൻ കവലയിൽ പിച്ചച്ചട്ടി സമരത്തിലൂടെ കേരളത്തിന്റെ ശ്രദ്ധ നേടിയ മറിയക്കുട്ടി ഡീൻ കുര്യാക്കോസിനെ സ്വീകരിക്കുവാൻ എത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എൽഡിഎഫ് ഭരണത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ ഭയമായെന്ന് മറിയക്കുട്ടി പറഞ്ഞു. വണ്ടിപ്പെരിയാറിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആയിരുന്നത് കൊണ്ടാണെന്ന് അവർ പറഞ്ഞു.രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി നേഴ്സിംഗിൽ റാങ്ക് നേടിയ ഹർഷ ഷൈജോയെ ഡീൻ ആദരിച്ചു.

ഉച്ചക്ക് ശേഷം ആയിരം ഏക്കർ, എസ് കത്തിപ്പാറ, കല്ലാർക്കുട്ടി, വെള്ളതൂവൽ, കുത്തും പാറ, മുതുവാൻകുടി, ശല്യംപാറ, നായ്ക്കുന്ന് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.വൈകിട്ട് ഓടയ്ക്കാ സിറ്റി, കൂമ്പൻപാറ, ഇരുന്നൂറ്‌ ഏക്കർ, കൂമ്പൻപാറ കവല എന്നിവിടങ്ങളിൽ എത്തി രാത്രി അടിമാലി ടൗണിൽ സമാപിച്ചു.ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രചരണം നടത്തും.തൊടുപുഴ നഗരസഭയിലും കുമാരമംഗലം, കോടികുളം, വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ എന്നി പഞ്ചായത്തുകളിലും പര്യടനത്തിനെത്തും.രാവിലെ പട്ടയം കവലയിൽ ആരംഭിച്ചു വൈകിട്ട് ഉടുമ്പന്നൂരിൽ വാഹന പര്യടനം അവസാനിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow