ശീതകാല പച്ചക്കറികൾക്ക് പ്രത്യേക വിപണി ഒരുക്കും -അഡ്വ.സംഗീതാ വിശ്വനാഥൻ

Apr 23, 2024 - 09:52
 0
ശീതകാല പച്ചക്കറികൾക്ക് പ്രത്യേക വിപണി ഒരുക്കും -അഡ്വ.സംഗീതാ വിശ്വനാഥൻ
This is the title of the web page

വട്ടവട: വട്ടവട മറയൂർ മേഖലകളിലെ പ്രധാന കൃഷിയായ ശീതകാല പച്ചക്കറികൃഷിക്ക് പ്രത്യേക വിപണി രൂപീകരിക്കും എന്ന് സംഗീതാ വിശ്വനാഥൻ വട്ടവടയിൽ പറഞ്ഞു. വട്ടവട മറയൂർ മേഖലകളിൽ വിളയുന്ന പച്ചകറികൾ ഇതു വഴി കേരളത്തിലെ പൊതുവിപണിയിൽ ലഭ്യമാക്കാൻസാധിക്കും എന്നും അഡ്വ.സംഗീതാ വിശ്വനാഥൻ പറഞ്ഞു വട്ടവടയിലെ പച്ചകറികൾ കൂടുതലും തമിഴ്നാട്ടിലേക്കാണ് എത്തുക പിന്നീട്ടിത് കൂടുതൽ വിലനൽകി കേരളം അടക്കം വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത് പ്രത്യേക വിപണിരൂപീകരിക്കുക വഴി കർഷകർക്ക് കൂടുതൽ വിലലഭിക്കുകയും ഗുണമേൻമയുള്ള പച്ചക്കറി കേരളത്തിന് ലഭ്യമാക്കുകയും ചെയ്യും.

കേന്ദ്രസർക്കാരിൻ്റെ പി.എം കുസും പോലെഉള്ള പദ്ധതികളിൽ ഉൾപ്പടുത്തി വൈദ്യുതി എത്താത്ത മേഖലകളിൽ സൗരോർജ്ജം ഉപയോഗിച്ച് കാർഷികാവശ്യത്തിനുള്ള ജലസേചന സൗകര്യം സുഗമമാക്കാനും സാധിക്കും . രാവിലെ കൊട്ടകാമ്പൂരിൽനിന്നും ആരംഭിച്ച സ്ഥാനാർഥി പൗര്യടനം കോവിലൂർ,വട്ടവട മേഖലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.    തൊടുപുഴയിൽ പ്രീതി നടേശൻ പങ്കെടുത്ത വനിതാ സംഗമത്തിലും സ്ഥാനാർഥി പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow