രാജാക്കാട് വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു
രാജാക്കാട് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ ആണ് രാജാക്കാട് അമ്പലക്കവലയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഡ്രൈവർ തിരുവനന്തപുരം സ്വദേശി റോയി തോമസിന് പരുക്കേറ്റു. പരുക്ക് സാരമുള്ളതല്ല. എട്ട് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.



