വണ്ടിപ്പെരിയാറിൽ കള്ളനോട്ടുമായി യുവാവ് അറസ്റ്റിൽ
500 രൂപയുടെ 22 കള്ളനോട്ടുകളുമായി യുവാവിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഡൈ മുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫിനെയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നോട്ട് ഇരട്ടിപ്പ് നടക്കുന്നുവെന്ന് പീരുമേട് ഡി.വൈ.എസ്.പി J കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
500 രൂപയുടെ 44 കള്ളനോട്ടുകളാണ് പ്രതിയുടെ ബെഡ് റൂമിൽ നിന്നും കണ്ടെത്തിയത്. തമിഴ് നാട് ചെന്നെയിൽ നിന്നുമാണ് നോട്ടിരട്ടിപ്പിനായി ഇയാൾ ഇരുപതിനായിരം രൂപ കൊടുത്ത് നാൽപ്പതിനായിരം രൂപയുടെ കള്ളനോട്ടുകൾ വാങ്ങിയതെന്നും ബാക്കി നോട്ടുകൾ ചിലവഴിച്ചതായും പ്രതി സമ്മതിച്ചതായി വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാർ പറഞ്ഞു