ആവേശത്തിരയുയർത്തി ഡീൻ കുര്യാക്കോസ്
ഇടുക്കി : യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനത്തിന് ദേവികുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ തുടക്കമിട്ടു. ഇന്നലെ മാങ്കുളം, പള്ളിവാസൽ, ബൈസൻവാലി പഞ്ചായത്തുകളിൽ പ്രചാരണത്തിന് എത്തിയ ഡീൻ കുര്യാക്കോസിന് ജനങ്ങൾ നൽകിയത് ഊഷ്മള സ്വീകരണം.രാവിലെ കുറത്തികുടിയിൽ നിന്നാണ് ഡീൻ പ്രചാരണം ആരംഭിച്ചത്. തുടർന്ന് ആനകുളം, ചിക്കണംകുടി, കുവൈറ്റ് സിറ്റി, മാങ്കുളം സെൻട്രൽ, കുരിശുപാറ, കല്ലാർ, കമ്പിലൈൻ, ആനവിരട്ടി, അമ്പഴച്ചാൽ എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണത്തിനെത്തി.
രാവിലെ ആനക്കുളത്ത് യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സാജു ജോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ല കൺവീനർ എം.ജെ ജേക്കബ്, കെ.എ സിയാദ്, എം.ബി സൈനുദ്ധീൻ, ഒ.ആർ ശശി, എ.പി ഉസ്മാൻ, പി.വി സ്കറിയ, ബാബു കുര്യാക്കോസ്, എം.ഡി അർജുനൻ, ജോർജ് തോമസ്, ബാബു കീച്ചേരി, കെ.എ കുര്യൻ, ബേബി അഞ്ചേരി, പി.സി ജയൻ, ടി.എസ് സിദ്ധിഖ്, എം.പി മക്കാർ, ലിൻസി പൈലി, എം.എം ബേബി, ടി.എ സജി, എം.എ അൻസാരി, ജോൺസി ഐസക്, സി.എസ് നാസർ, അനിൽ കനകൻ, പി.ജെ തോമസ്, ഇ.ജെ ജോസഫ്, ജോൺസൺ അലക്സാണ്ടർ, കെ.എം മൈതിൻ, പി.എ ബഷീർ, കെ.കെ ബാബു എന്നിവർ സംസാരിച്ചു.തൊഴിലാളികളും യുവാക്കളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനങ്ങൾ ഓരോ പോയിന്റിലും ഡീനിനെ ആവേശത്തോടെ സ്വീകരിച്ചു.
തോക്കുപാറ, 20 ഏക്കർ, പൊട്ടൻകാട്, ടീ കമ്പനി, ബൈസൻവാലി, അമ്പുകട, ചോക്രമുടി, സോസൈറ്റിമേട് എന്നിവിടങ്ങളിൽ ഉച്ചക്ക് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം നടത്തി.കോമാളിക്കൂടി, അമ്പലപ്പടി, 40 ഏക്കർ, കൊച്ചുപ്പ്, എല്ലക്കല്ല്, കുഞ്ചിതണ്ണി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം വൈകിട്ട് ആനച്ചാലിൽ സമാപിച്ചു.
സമാപന സമ്മേളനം കോൺഗ്രസ് വക്താവ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ സ്വത്വവും സംസ്കാരവും ബിജെപി നശിപ്പിച്ചെന്ന് രാജു ആരോപിച്ചു.പോളിംഗ് ബൂത്തിൽ എത്തുന്ന ജനം മൻമോഹൻ സിംഗ് സർക്കാരിന്റെ വികസനവും കരുതലും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജനാധിപത്യ രീതിയിൽ മത്സരത്തിന് തയ്യാറാകണം : ഡീൻ കുര്യാക്കോസ്
ജനാധിപത്യ സ്വഭാവം ഉൾക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സിപിഎം തയ്യാറാകണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നുണയും വിദ്വേഷവും സിപിഎം പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് നുണ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
കഴിഞ്ഞ 8 വർഷമായി ഇടുക്കി ജനതയെ ദ്രോഹിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരിന്റേത്. തങ്ങളെ ദ്രോഹിച്ചവരോടുള്ള പ്രതിഷേധമായി ഇടുക്കി ജനത ഈ പ്രാവശ്യവും യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്ന് ഡീൻ പറഞ്ഞു.ദേവികുളം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
ഇന്ന് കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും. പിണ്ടിമന പഞ്ചായത്തിലെ തൈക്കാവുംപടിയിൽ നിന്നും ആരംഭിക്കുന്ന പ്രചാരണം കീരംപാറ, കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.

