ഇടുക്കി പാർലമെൻ്റ് മണ്ഡലം LDF സ്ഥാനാർഥി അഡ്വ: ജോയ്സ് ജോർജിന് പീരുമേട് തോട്ടംതൊഴിലാളി സമരമുഖത്ത് നിണമണിഞ്ഞ പശുമല എസ്റ്റേറ്റിൽ ആവേശോജ്വല സ്വീകരണം
ഇടുക്കി പാർലമെൻ്റ് മണ്ഡലം LDF സ്ഥാനാർഥി അഡ്വ: ജോയ്സ് ജോർജിൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം ആരംഭിച്ച പൊതു പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പീരുമേട് നിയോജക മണ്ഡലംതല പൊതു പ്രചാരണ പരിപാടികൾക്ക് തുടക്കമായത്.കുമളി പൊതുവേദിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പൊതു പ്രചാരണ പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ച ശേഷം ചെങ്കര, നാലുകണ്ടം എന്നീ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. പീരുമേടിന്റെ സമര ചരിത്രത്തിൽ നിണമണിഞ്ഞ ഒർമ്മകൾ ഉറങ്ങുന്ന പശുമലയിൽ LDF സ്ഥാനാർഥി അഡ്വ: ജോയ്സ് ജോർജിന് ഹാരമണിയിച്ച് ദൃഷ്ടി ചുറ്റി വാദ്യമേളങ്ങളുടെ അകംപടിയോടെ ആവേശോജ്വലമായ സ്വീകരണം ആണ് നൽകിയത്.
തുടർന്ന് തോട്ടം തൊഴിലാളികൾ അടക്കമുള്ള ജനങ്ങൾ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ ശേഷം LDF സ്ഥാനാർഥി അഡ്വ: ജോയ്സ് ജോർജ് പ്രസംഗിച്ചു.LDF പീരുമേട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി R തിലകൻ കൺവീനർ ജോസ് ഫിലിപ്പ് LDF നേതാക്കളായ VK ബാബു കുട്ടി, K M ഉഷ നിഷാന്ത്,Vചന്ദ്രൻ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പ്രസംഗിച്ചു.




