മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല: പോത്തിറച്ചിക്ക് വില കുറച്ചതിന് പിന്നാലെ നഗരസഭ മീറ്റ് സ്റ്റാള്‍ പൂട്ടി
ഇടുക്കി: പോത്തിറച്ചിക്ക് വില കുറച്ച് വാർത്തകളിൽ ഇടംനേടിയ കട്ടപ്പന നഗരസഭ മീറ്റ് സ്റ്റാൾ പൂട്ടി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചതിനാലാണ് സ്റ്റാൾ പൂട്ടിയത്. വ്യാഴാഴ്ച വൈകിട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ സ്ഥലത്തെത്തി സ്റ്റാൾ പൂട്ടണമെന്ന് നിർദേശം നൽകിയിരുന്നു. ഇവിടുന്നുള്ള മലിനജലം കട്ടപ്പനയാറിലേക്ക് ഒഴുക്കുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു.
മധ്യകേരളത്തിൽ ഏറ്റവുമധികം പോത്തിറച്ചി വിൽപ്പന നടക്കുന്ന ടൗണുകളിലൊന്നാണ് കട്ടപ്പന, പ്രതിദിനം നിരവധിയാളുകളാണ് നഗരസഭയുടെ സ്റ്റാളിൽ നിന്ന് ഇറച്ചി വാങ്ങുന്നത്.




