പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്‌ ; നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തേ തുടർന്ന് അപകടമുണ്ടായ സാഹചര്യത്തിൽ, സംഘാടകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം

Dec 9, 2023 - 16:27
 0
പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്‌ ; നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം  കുമളിയിൽ സംഘടിപ്പിച്ച കാളയോട്ട മത്സരത്തേ തുടർന്ന് അപകടമുണ്ടായ സാഹചര്യത്തിൽ, സംഘാടകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്  യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം
This is the title of the web page

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥമാണ് കുമളി ടൗണിൽ എട്ടാം തീയതി കാളയോട്ട മത്സരം സംഘടിപ്പിച്ചത്. മത്സരം നടക്കുന്ന വേളയിൽ കൂട്ടംതെറ്റിയ കാളകൾ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയും വാഹനങ്ങൾക്ക് ഉൾപ്പെടെ കേടുപാടുകൾ വരുത്തുകയും ചെയ്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ടൗണിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തിയത്. മുൻകൂർ അനുമതിയോ മുന്നറിപ്പോ ഇല്ലാതെ നടത്തിയ പരിപാടിയിൽ പോലീസും മറ്റ് അധികൃതരും കൂട്ടുനിന്നു. സംഭവത്തിൽ സംഘാടകർക്കെതിരെയും, മൗനസമ്മതം നൽകിയ വകുപ്പ് അധികൃതർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ശബരിമല സീസൺ പ്രമാണിച്ച് നിരവധി ഭക്തരാണ് ഇതുവഴി കടന്നുവരുന്നത്.ഒപ്പം വിദ്യാലയവും ആശുപത്രികളും സമീപത്തുണ്ട്. കൂടാതെ കുമളിയുടെ പ്രധാന ടൗണിലാണ് ഇത്തരത്തിലുള്ള മത്സരം നടത്തിയത്. അപകടം ഉണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ വിമുഖത കാണിച്ചു. ഇത്തരത്തിലുള്ള പ്രഹസനങ്ങൾ പൊതു സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്താനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow