വാത്തിക്കുടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ നിയമനത്തിൽ വൻ ക്രമക്കേടെന്ന് പരാതി

റാങ്ക് ലിസ്റ്റിൽ നടന്ന തിരിമറി അന്വേഷിക്കണമെന്നും വനിതാ ശിശു വികസന ഓഫീസിലെ ഉദ്യോഗസ്ഥർ ചേർന്നാണ് നിയമന തട്ടിപ്പ് നടത്തിയതെന്നുമാണ് ആരോപണം.വാത്തിക്കുടി പഞ്ചായത്തിൽ അങ്കണവാടിയിൽ മൂന്നു ടീച്ചറുമാരുടെ സ്ഥിരം തസ്തികയിൽ നിയമിക്കുന്നതി നുവേണ്ടി 82 പേർ അപേക്ഷ നൽകുകയും 72 പേർ ഹാജരാവുകയും ചെയ്തു.
ഇതിൽ ഇൻ്റർവ്യൂവിൽ താൻ ഒന്നാം റാങ്കിൽ എത്തിയതായി ഇൻ്റർവ്യൂ ബോർഡിലെ അംഗങ്ങൾ വാക്കാൽ പറഞ്ഞിട്ടുള്ളതാണെന്നും എന്നാൽ മാർക്ക് പ്രസിദ്ധപ്പെടുത്തിയപ്പോൾ ആറാം സ്ഥാനത്താവുകയാണ് ചെയ്തെന്നും വാത്തിക്കുടി ചിലമ്പൻകുന്നേൽ റജീന പറഞ്ഞു.
കൂടുതൽ മാർക്ക് ലഭിച്ചവർക്കു കുറവും കുറവ് മാർക്ക് ലഭിച്ചവർക്ക് കൂടുതലും മാർക്ക് നൽകി ഉദ്യോഗസ്ഥർ തട്ടിപ്പ് നട ത്തുകയായിരുന്നു എന്നാണ് പരാതി ഉയരുന്നത്.നിയമനത്തട്ടിപ്പ് നടത്തി അനർഹരെ നിയമിച്ച ഉദ്യോഗസ്ഥ ർക്കെതിരെ മതിയായ അന്വേഷണം നടത്തി നിലവിൽ നടത്തിയ നിയമനം റദ്ദു ചെയ്‌ത് വേണ്ട മേൽനടപടികൾ സ്വീകരിക്കണമെന്നാണ് റജീനയുടെ ആവശ്യം.