അടിമാലിയില്‍ എം ഡി എം എ യുമായി യുവാവ് പിടിയിൽ

Dec 9, 2023 - 12:02
 0
അടിമാലിയില്‍
എം ഡി എം എ യുമായി  യുവാവ് പിടിയിൽ
This is the title of the web page

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ രാജേന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് എം ഡി എം എയുമായി യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. അടിമാലി കല്ലാര്‍ സ്വദേശി വിശ്വനാഥനാണ് പിടിയിലായത്.ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. അടിമാലി ചാറ്റുപാറ ഭാഗത്തായിരുന്നു നാര്‍ക്കോട്ടിക് സംഘം വാഹന പരിശോധന നടത്തി വന്നിരുന്നത്. എറണാകുളം ഭാഗത്ത് നിന്നും വാങ്ങുന്ന രാസലഹരി അടിമാലിയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു. പ്രിവന്റീവ് ഓഫിസര്‍ പ്രദീപ് കെ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, ധനിഷ് പുഷ്പ ചന്ദ്രന്‍, യധുവംശരാജ്, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow