ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ടൗണിലെ ഭക്ഷണ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ രാത്രികാല മിന്നൽ പരിശോധന

Dec 9, 2023 - 11:55
 0
ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ടൗണിലെ ഭക്ഷണ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ രാത്രികാല മിന്നൽ പരിശോധന
This is the title of the web page

ശബരിമല മണ്ഡല കാല തീർഥാടനത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം നിരവധി അയ്യപ്പ ഭക്തരാണ് ദിനംപ്രതി കടന്നുപോവുന്നത്. കൂടാതെ പരമ്പരാഗത കാനനപാതയായ വണ്ടിപ്പെരിയാർ സത്രം വഴി ശബരിമല ദർശനം നടത്തുന്ന അയ്യപ്പ ഭക്തർ വണ്ടിപ്പെരിയാറിലെത്തി തങ്ങിയശേഷമാണ് പോവുന്നത്. വണ്ടിപ്പെരിയാർ ടൗണിലെ ഭക്ഷണവ്യാപാര സ്ഥാപനങ്ങളിൽ നിന്നുംഇവർക്ക് ലഭിക്കുന്ന ഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമാണ് വണ്ടിപ്പെരിയാർ CHC യിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്ത്വതിൽ ടൗണിലെ ഭക്ഷണവ്യാപാരസ്ഥാപനങ്ങളിൽ രാത്രികാല മിന്നൽ പരിശോധന നടത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ പ്രവർത്തിക്കുന്ന രാത്രികാല ഭക്ഷണ ശാലകളിലാണ് പ്രധാനമായും പരിശോധന നടത്തിയതെന്ന് വണ്ടിപ്പെരിയാർ CHC ഹെൽത്ത് ഇൻസ്പെക്ടർ KR സുരേഷ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭക്ഷണവ്യാപാരസ്ഥാപനങ്ങളിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ, പഴകിയ ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പന, ജീവനക്കാരുടെ മതിയായ രേഖകൾ, തുടങ്ങിയവയാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. വണ്ടിപ്പെരിയാർ CHC ഹെൽത്ത് ഇൻസ്‌പെക്ടർ KR സുരേഷിനൊപ്പം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്യാംലാൽ,മഹേന്ദ്രൻ, ജാസ്മിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow