കട്ടപ്പന നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിലെ സ്റ്റേജിന്റെ നിർമ്മാണോദ്‌ഘാടനം നടന്നു.നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു

Dec 8, 2023 - 16:00
 0
കട്ടപ്പന നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിലെ സ്റ്റേജിന്റെ നിർമ്മാണോദ്‌ഘാടനം നടന്നു.നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു
This is the title of the web page

അടുത്തിടെയാണ് റോഷി അഗസ്റ്റിൻ,എം എൽ എ ഫണ്ടിൽ നിന്നനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് മിനി സ്റ്റേഡിയം റൂഫ് ചെയ്തത്.ഇതിന് ശേഷമാണ് കൗൺസിൽ യോഗം ചേർന്ന് സ്റ്റേഡിയത്തിനോട് ചേർന്നുള്ള പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ച് സ്റ്റേഡിയം വിപുലപ്പെടുത്താൻ തീരുമാനിച്ചത്. ഇപ്പോഴുള്ള ഗാന്ധി പ്രതിമയ്ക്ക് അഭിമുഖമായിട്ടാണ് പുതിയ സ്റ്റേജ് നിർമ്മിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് നടന്ന സ്റ്റേജിന്റെ നിർമ്മാണോദ്‌ഘാടനം നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്റ്റേജ് നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്റ്റേജ് പൂർത്തിയായാൽ പഴയ കെട്ടിടം പൊളിച്ച ശേഷം ഗാന്ധി സ്ക്വയർ വിപുലപ്പെടുത്തും. ഇവിടെ പുതിയ ഗാന്ധി പ്രതിമയും സ്ഥാപിക്കും. നിർമ്മാണോദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ മനോജ്‌ മുരളി,സിജു ചക്കുംമൂട്ടിൽ,തങ്കച്ചൻപുരയിടം,പ്രശാന്ത് രാജു,ബിനു കേശവൻ,ഏലിയാമ്മ കുര്യക്കോസ്,ബീനാ ടോമി, രാജൻ കാലാച്ചിറ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow