ഇടുക്കി വെണ്മണിയിൽ ഇടിമിന്നലേറ്റ് വയോധിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

Dec 8, 2023 - 16:13
 0
ഇടുക്കി വെണ്മണിയിൽ ഇടിമിന്നലേറ്റ് വയോധിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
This is the title of the web page

വെൺമണി പൂവത്തുംമണ്ണിൽ അച്ചമ്മ , ബേബി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഇവരുടെ വീടും പൂർണമായി തകർന്നു .കഴിഞ്ഞ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്മണി പൂവത്തുംമണ്ണിൽ 72 വയസ്സുള്ള അച്ചാമ്മക്കും , സഹോദരൻ 55 വയസ്സുള്ള ബേബിക്കുമാണ് ഇടിമിന്നലിൽ ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. മഴ അധികം പെയ്യാതെ പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിലാണ് സംഭവം.തുടരെത്തുടരെ ഇടിമിന്നൽ ഉണ്ടായെങ്കിലും ശക്തമായി രണ്ടു പ്രാവശ്യമുണ്ടായ ഇടിമിന്നലാണ് അപകടം സൃഷ്ടിച്ചത്. ഇടിയുടെ ആഘാതത്തിൽ വീട് പൂർണമായും തകർന്നു . ചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയാൽ ഇവർക്ക് താമസിക്കാനും ഇടമില്ലാതായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow