അധ്യാപകരുടെ ശിക്ഷണത്തിൽ ചാക്യാർകൂത്തിൽ മികച്ച വിജയം നേടി കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ആശിഷ് ജിജി

Dec 8, 2023 - 15:12
 0
അധ്യാപകരുടെ ശിക്ഷണത്തിൽ ചാക്യാർകൂത്തിൽ മികച്ച വിജയം നേടി കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ആശിഷ് ജിജി
This is the title of the web page

ലക്ഷ്മണ സ്വാന്തനം വിഷയമാക്കിയാണ് ആശിഷ് ചാക്യാർകൂത്ത് അവതരിപ്പിച്ചത്. താരത്തിന്റെ വിദൂഷക സ്തോഭം നടിക്കലാണ് ഏറ്റവും ശ്രദ്ധേയമായതെന്ന് കാണികൾ പറഞ്ഞു. സംക്ഷേപം പറഞ്ഞ് ശ്ലോകത്തിനോട് ബന്ധം വരുത്തി ശ്ലോകം ചൊല്ലി തുടങ്ങിയ ആശിഷ് ആകാംക്ഷാക്രമത്തിൽ പദങ്ങൾ അവതരിപ്പിച്ച് സവിസ്തരം വ്യാഖ്യാനിച്ചപ്പോൾ കാണികളുടെ കരഘോഷത്താൽ വേദി മുഖരിതമായി.എന്തായാലും വിധികർത്താക്കൾക്കും പൂർണ്ണ സംതൃപ്തിയോട് കൂടിയാണ് ആശിഷിനെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.അധ്യാപകരുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് വിജയത്തിന് കാരണമായതെന്ന് ആശിഷ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാടകത്തിലുള്ള അഭിനയമികവാണ് ആശിഷിനെ ഈ ഇനത്തിൽ പരിശീലിപ്പിക്കുവാൻ പ്രേരിപ്പിച്ചത് എന്ന് അധ്യാപകരും അഭിപ്രായപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അധ്യാപകരായ ജിതിൻ, ശ്രുതി, മനു,ശ്രീഹരി എന്നവർ ഒരു മാസത്തോളം സമയമെടുത്താണ് പരിശീലനം നൽകിയത്. കഴിഞ്ഞ വർഷം നാടക മത്സരത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു ആശിഷ്.

What's Your Reaction?

like

dislike

love

funny

angry

sad

wow