വിദ്യാര്‍ഥികള്‍ക്കായി നൈപുണ്യ മത്സരം 

www.skillindiadigital.gov.in

Dec 7, 2023 - 17:58
Dec 8, 2023 - 10:26
 0
വിദ്യാര്‍ഥികള്‍ക്കായി നൈപുണ്യ മത്സരം 
This is the title of the web page

വ്യാവസായിക പരിശീലന വകുപ്പ് 'ഇന്ത്യ സ്‌കില്‍സ് കേരള 2023'  നൈപുണ്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോക നൈപുണ്യമത്സരത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യാ സ്‌കില്‍സ് സ്റ്റേറ്റ്, പ്രീ-നാഷണല്‍, നാഷണല്‍ സ്‌കില്‍സ് മത്സരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.  തിരഞ്ഞെടുക്കുന്ന ദേശീയതല വിജയികള്‍ക്ക് വേള്‍ഡ് സ്‌കില്‍സ് മത്സരത്തിലും മറ്റ് അന്താരാഷ്ട്ര  നൈപുണ്യ  മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും. പോളിടെക്നിക്, എഞ്ചിനീയറിങ് കോളേജ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോളേജുകള്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഐ ടി ഐ കളിലെ കഴിവുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യാ സ്‌കില്‍സ് 2023 മത്സരത്തിനായി www.skillindiadigital.gov.in എന്ന പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി: ഡിസംബര്‍ 20.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow