ഇടുക്കി വണ്ടിപ്പെരിയാറിൽ തൊഴിലാളികളുമായി എത്തിയ ലോറി മറിഞ്ഞ് അപകടം; അസം സ്വദേശി മരിച്ചു , 8 പേർക്ക് പരിക്ക്

വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റ് 110 ഭാഗത്ത് തൊഴിലാളികളുമായി എത്തിയ ലോറിയാണ് റോഡിൽ നിന്നും തേയില തോട്ടത്തിലേക്ക് മറിഞ്ഞത്. 200 അടിയോളം താഴ്ചയിലേക്ക് ആണ് ലോറി മറിഞ്ഞത്.അപകടത്തിൽ ഒരാൾ മരിച്ചു. അസം സ്വദേശി ജയ്റുൽഹാക്ക് (31) ആണ് മരണപെട്ടത് . വാഹനത്തിൽ ഉണ്ടായിരുന്ന അസം സ്വദേശികളായ ആറു പേർക്കും ലോറി ഡ്രൈവർ അയ്യപ്പദാസ് (40),എസ്റ്റേറ്റ് ലോഡിം ങ് തൊഴിലാളി ലോറൻസ് (50) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വണ്ടിപ്പെരിയാറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു..എസ്റ്റേറ്റിന്റെ തേങ്ങാക്കൽ 110 ഭാഗത്തുനിന്നും കാപ്പിക്കുരു പറിച്ച് കൊണ്ടുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്, ഇതിനിടയിൽ അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് വന്ന ഔട്ടോറിക്ഷ മറിഞ്ഞും അപകടം ഉണ്ടായി.