ചിന്നക്കനാലിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം- സി പി ഐ, പത്ത് സെന്റ് ഭൂമിയിൽ കിടക്കുന്നവർക്ക് മറ്റിടത്ത് ഭൂമിയില്ലെങ്കിൽ ഒഴിപ്പിക്കരുതെന്ന് ജില്ലാ സെക്രട്ടറി കെ സലിം കുമാർ

ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവും ഉയരുന്നതിനിടയിലാണ് കയ്യേറ്റ ഭൂമി ഒഴിപ്പിക്കണമെന്നും ഒഴുപ്പിച്ച് ഏറ്റെടുത്ത ഭൂമി ഭൂ രഹിതർക്ക് വിതരണം നടത്തണമെന്നും ആവശ്യപ്പെട്ട് സി പി ഐ ചിന്നക്കനാൽ വില്ലേജ് ഓഫീസ് ഉപരോധിച്ചത്. കാന്തലൂർ, മറയുർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കോൺഗ്രസ്സുകാർ എക്കർ കണക്കിന് ഭൂമി കയ്യേറിയിട്ടുണ്ടെന്നും അതെല്ലാം തിരിച്ച് പിടിക്കണമെന്നും സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.
ചിന്നക്കനാലിൽ പുതിയതായി ഇറക്കിയ റിസർവ്വ് ഫോറസ്റ്റ് വിജ്ഞാപനം മരവിപ്പിക്കുകയല്ല, റദ്ദ് ചെയ്യുകയാണ് വേണ്ടതെന്നും സലിം കുമാർ ആവശ്യപ്പെട്ടു. സിങ്ക് കണ്ടത്ത് നടക്കുന്ന സമരത്തിന് പിന്നിൽ നിൽക്കുന്നവരുടെ ലക്ഷ്യം വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയെന്നതാണ് .കോടതിയാണ് 12 കുടുംബങ്ങളെ ഒഴിപ്പിക്കാൻ പറഞ്ഞത്. എന്നാൽ ഈ 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്നതാണ് പാർട്ടി നിലപാടെന്നും കെ സലിം കുമാർ പറഞ്ഞു. ഉപരോധ സമരത്തിൽ സി.പി.ഐ നേതാക്കളായ പി.മുത്തുപാണ്ടി. പി.പഴനിവേൽ.ജി.എൻ ഗുരുനാഥൻ.അഡ്വ.ചന്ദ്രപാൽ.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കുമാർ.എ.ദാസ്.മാരിയപ്പൻ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.