വൈദ്യുതി കമ്പിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ച് മാതൃകയായി തൊഴിലാളികൾ
ഏലപ്പാറ:ഇന്ന് രാവിലെ 7.30 നോട് കൂടി പത്രവിതരണം നടത്തുന്നതിനിടയിലാണ് ദേശാഭിമാനി ലേഖകൻ കൂടിയായ റ്റി.റ്റി ജോർജ്കുട്ടി വൈദ്യുത കമ്പിയിൽ കുടുങ്ങി ചാകാറായ പ്രാവിനെ കണ്ടത്.ഉടനെ ഏലപ്പാറ ടൗണിൽ ജോലിക്കെത്തിയ സി.ഐ.ടി യു യൂണിയൻ തൊഴിലാളിയായ കിരൺ രാജ്, ഓട്ടോ ഡ്രൈവർ സുധാകർ എന്നിവരോട് വിവരം പറയുകയും കെ.എസ് ഇ.ബി താല്കാലിക ജീവനക്കാരൻ കൂടിയായ കിരൺ രാജ് വൈദ്യുത ഓഫീസിൽ അറിയിക്കുകയും ലൈൻ ഓഫാക്കുകയും ചെയ്തു, ശേഷം കാലിൽ കമ്പി കുടുങ്ങി വൈദ്യുത കമ്പിയിൽപെട്ട പ്രാവിനെ രക്ഷപെടുത്തുകയും ചെയ്തു വൈദ്യുതി കമ്പിയിൽ കുടുങ്ങി പക്ഷികളും മറ്റും ചാകുമ്പോൾ കണ്ടു രസിക്കുന്നവർക്കിടയിലാണ് ഒരു ജീവൻ പൊലിയുന്നത് കാണാനാവാതെ അവസരോചിത ഇടപെടലിലൂടെ മാധ്യമ പ്രവർത്തകൻ അടക്കം ഇവർ ഒരു ജീവൻ രക്ഷിച്ച് സമൂഹത്തിന് മാതൃകയാവുന്നത്.