നവകേരള സദസിൻ്റെ വിജയത്തിനായി ഉപ്പുതറയിൽ ഇടതുപക്ഷ കർഷക സംഘടനകൾ
നവ കേരളാ സദസ്സിൽ എത്തുന്ന അപേക്ഷകർക്കും പൊതു ജനങ്ങൾക്കും പഴങ്ങൾ നൽകുന്നതിനായി ഇടതുപക്ഷ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഉപ്പുതറ യിലെ ജനങ്ങളിൽ നിന്ന് ശേഖരിച്ച വാഴക്കുലകൾ വണ്ടിപ്പെരിയാറ്റിൽ എത്തിക്കുന്നതിന്റെ ഫ്ലാഗ് ഓഫ് കർമ്മം കർഷക സംഘം ജില്ലാ കമ്മറ്റിയംഗം സജി മോൻ ടൈറ്റസ് നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി കലേഷ് കുമാർ കെ , രേഖാ ഗിരീഷ്, രജ്ഞിത് റ്റി.എം എന്നിവർ സംബന്ധിച്ചു.



