റവന്യൂ ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ തല ഉയർത്തി, 8B യിൽ നിന്നുള്ള ഗൗരിശങ്കർ
ആധുനിക വിദ്യാഭ്യാസ സമ്പ്രദായയവും ഗുരുകുല വിദ്യാഭ്യാസവും ചർച്ച ചെയ്യപ്പെടുകയാണ് ഗൗരിശങ്കറിലൂടെ. വിദ്യാഭ്യാസ രീതിയും ഗുരു-ശിഷ്യ ബന്ധവും എല്ലാം പുനർ വായനക്ക് വിധേയമാകുന്നു.ഗൗരിശങ്കർ എന്ന വിദ്യാർത്ഥിനിയുടെ ഒറ്റപ്പെടലും അവസാനം ഉണ്ടാകുന്ന തിരിച്ചറിവും എല്ലാം മികവോടെ വേദിയിൽ അവതരിപ്പിക്കാൻ തൊടുപുഴ മുതലക്കോടംസേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾക്കായി .തോമസ് മാളക്കാരൻ എഴുതിയ നാടകം സംവിധാനം ചെയ്തത് കെ.പി.എ.സി ഷാജി തോമസ് ആണ്.പ്രൊഫഷണൽ നാടകനടനായ ഷാജി തോമസ് കുട്ടികളുടെ നാടകത്തെ കയ്യടക്കത്തോടെ വേദിയിൽ അവതരിപ്പിച്ചിരിക്കുന്നു.
ഗൗരിശങ്കർ 8B എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ഗൗരിശങ്കറിനെ മികവോടെ അവതരിപ്പിച്ച ഷിഫാന നൗഷാദ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.തൊടുപുഴ മുതലക്കോടംസേക്രട്ട് ഹേർട്ട് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷിഫാന നൗഷാദ്. സയൻസ് ഡ്രാമയിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും കലോത്സവ വേദിയിൽ ഇതാദ്യമാണ്.
മുതലക്കോടം തട്ടുപറമ്പിൽ നൗഷാദിൻ്റെയും ഷൈലയുടെയും മകളാണ് ഷിഫാന.